പത്തനംതിട്ട : തപാൽ ലൈഫ് ഇൻഷുറൻസ് ഡയറക്ടർമാരെയും
ഫീൽഡ് ഓഫിസർമാരെയും നിയമിക്കുന്നതിനായി വാക്ക് ഇൻ ഇന്റർവ്യു നടത്തുന്നു. 18നും 50 നും മദ്ധ്യേ പ്രായമുള്ള തൊഴിൽരഹിതരോ സ്വയംതൊഴിൽ ചെയ്യുന്നവരോ ആയ ചെറുപ്പക്കാർ, വിമുക്ത ഭടന്മാർ, വിരമിച്ച സ്‌കൂൾ അദ്ധ്യാപകർ, ഗ്രാമ പഞ്ചായത്തംഗങ്ങൾ, ഗ്രാമപ്രധാൻ. സ്വാശ്രയ സംഘങ്ങൾ, ഏതെങ്കിലും ഇൻഷുറൻസ് കമ്പനിയിലെ മുൻ ഏജന്റുമാർ , അങ്കണവാടി ജോലിക്കാർ, മഹിളാമണ്ഡൽ ജോലിക്കാർ എന്നിവർക്ക് ഡയറക്ട് ഏജന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. അപേക്ഷകർ പത്താം ക്ലാസ് ജയിച്ചവരോ തത്തുല്യ യോഗ്യത ഉള്ളവരോ ആയിരിക്കണം . കേന്ദ്ര സംസ്ഥാന സർക്കാർ സർവീസിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥർക്ക് ഫീൽഡ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാം. അപേക്ഷകർ യോഗ്യത തെളിയിക്കുന്ന രേഖകളുമായി 29ന് രാവിലെ 11 ന് പത്തനംതിട്ട പോസ്റ്റൽ സൂപ്രണ്ട് ഓഫിസിൽ എത്തണം. ഫോൺ- 9495438992