ഓമല്ലൂർ: പറയനാലി കാര്യത്തിൽ പരേതനായ ഗോപാലൻ നായരുടെ ഭാര്യ കെ.ചന്ദ്രമതിയമ്മ (91, റിട്ട. അദ്ധ്യാപിക എൻ.എസ്.എസ് ഹൈസ്‌കൂൾ വള്ളിക്കോട് കോട്ടയം ) നിര്യാതയായി. സംസ്‌കാരം ഇന്ന് പകൽ 11.30ന്. മക്കൾ: കെ.ജി.ശശികുമാർ (റിട്ട. ഹെഡ്മാസ്റ്റർ എം.ജി.യുപി സ്‌കൂൾ പ്രക്കാനം), കെ.ജി.പത്മവിലാസിനി (റിട്ട. ടീച്ചർ പി.എസ്.വി.പിഎം എച്ച്എസ്എസ് ഐരവൺ കോന്നി), കെ.ജി.മധുപ്രകാശ് (ജന്മഭൂമി ബ്യൂറോ ചീഫ് പത്തനംതിട്ട), മരുമക്കൾ: കെ.ആർ.വിജയകുമാരി, എം.കെ ഹരിദാസ് (റിട്ട. പ്രിൻസിപ്പൽ, അമൃത വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ എലിയറക്കൽ കോന്നി), പുഷ്പ.യു (കേരള ബാങ്ക്, ഓമല്ലൂർ ശാഖ).