ചെങ്ങന്നൂർ : ചെങ്ങന്നൂർദേവീ ക്ഷേത്രത്തിലെ ആറാട്ട് നാളെ രാവിലെ 8ന് മിത്രപ്പുഴക്കടവിൽ നടക്കും. ഏഴിന് ആറാട്ട് ഘോഷയാത്ര. ക്ഷേത്രത്തിനകത്ത് പ്രവേശിക്കുമ്പോൾ ശ്രീപരമേശ്വരൻ ദേവിയെ സ്വീകരിച്ച് ക്ഷേത്രത്തിനു പ്രദക്ഷിണം വച്ച് അകത്തേക്ക് എഴുന്നളളിക്കും. ഋഷഭ വാഹനത്തിലും ,ഹംസ വാഹനത്തിലും ആയിരിക്കും ദേവതകളുടെ എഴുന്നള്ളിപ്പ് നടക്കുക. പ്രതീകാത്മകമായി രണ്ട് പൂന്താലങ്ങൾ ഉണ്ടാകും.തുടർന്ന് കളഭാഭിഷേകം നടക്കും.ചടങ്ങുകൾക്ക് താഴ്മൺ തന്ത്രി കണ്ഠരര്‌മോഹനര്, കണ്ഠരര് മഹേഷ് മോഹനര് എന്നിവർ, മുഖ്യകാർമ്മികത്വം വഹിക്കും.12 ദിവസം മാത്രം നടത്തുന്ന ഹരീന്ദ്ര പുഷ്പാഞ്ജലി വഴിപാടിനും ,ആറാട്ട് ദിവസം നിറപറയർപ്പിക്കാനും ഭക്തജനങ്ങൾക്ക് സൗകര്യം ഉണ്ടായിരിക്കുന്നതാണ്. കൊവിഡ് മാനദണ്ഡം അനുസരിച്ച് സാമൂഹ്യ അകലം പാലിച്ചും, മാസ്‌കു ധരിച്ചും അഞ്ച് പേർക്കുവീതം പടിഞ്ഞാറേ നടയിൽ നിറപറയർപ്പിക്കാമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പറഞ്ഞു.