പത്തനംതിട്ട : പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി നടന്നുവരുന്ന സേവാ സപ്താഹത്തോടനുബന്ധിച്ചു ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെർച്യുൽ റാലി സംഘടിപ്പിച്ചു. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് റാലി ഉദ്ഘാടനം ചെയ്തു. നരേന്ദ്രമോദിയുടെ ജീവിതവും, പ്രവർത്തനവും, നാടിനു വേണ്ടി ചെയ്തസംഭാവനകളും അദ്ദേഹം വിശദീകരിച്ചു .
ബി.ജെ.പി ജില്ലാ പ്രസിഡന്റ് അശോകൻ കുളനട അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റുമാരായ പി.ആർ ഷാജി സ്വാഗതവും എം. എസ്. അനിൽകുമാർ നന്ദിയും രേഖപ്പെടുത്തി.സേവാ സപ്താഹം കൺവീനർമാരായ വിനോദ് തിരുമൂലപുരം.വി.എസ്.ഹരീഷ് ചന്ദ്രൻ,നിതീഷ് തിരുവല്ല,ശരത് പന്തളം,അജി വിശ്വനാഥ് അടൂർ എന്നിവർ റാലിക്കു നേതൃത്വം നൽകി.