അടൂർ: വടക്കടത്തുകാവ് ശ്രീ കിരാതമൂർത്തീ ദേവീ- നാഗരാജ ക്ഷേത്രത്തിൽ ശനിയാഴ്ച രാത്രിയിൽ മോഷണം നടന്നു. ആറു തൂക്കുവിളക്കുകളും നാല് ഓട്ടുമണികളും മറ്റ് ഒട്ടുപാത്രങ്ങളും മോഷണം പോയി. ക്ഷേത്രം ഓഫീസ് കുത്തിതുറക്കാൻ നടത്തിയ ശ്രമം വിഫലമായതിനാൽ പണം നഷ്ടമായില്ലെന്ന് ക്ഷേത്രം ഭരണ സമിതി സെക്രട്ടറി എൻ.കണ്ണപ്പനും പ്രസിഡൻറ് സാജുകുമാറും അറിയിച്ചു.സംഭവ സ്ഥലത്ത് പൊലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.