പത്തനംതിട്ട: സംസ്ഥാനത്തെ അദ്ധ്യാപകർക്കും സർക്കാർ ജീവനക്കാർക്കും അടുത്ത ആറു മാസം കൂടി സാലറി കട്ട് അടിച്ചേല്പിക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ട് പ്രളയകാലത്തും കൊവിഡ് മഹാമാരിയിലും സർക്കാരിനൊപ്പം സ്വമേധയാ സഹകരിച്ചവരാണ് ഭൂരിപക്ഷം അദ്ധ്യാപകരും ജീവനക്കാരും. ഒരു മാസത്തെ ശമ്പളം ഗഡുക്കളായി നൽകി സഹകരിച്ച സർക്കാർ ജീവനക്കാരോട് നിരന്തര സാലറി ചലഞ്ചിലൂടെ നീതികേട് കാട്ടരുതെന്ന് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. എ.കെ.എസ്.ടി.യു ജില്ലാ പ്രസിഡൻ്റ്.പി.കെ സുശീൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി.പി എസ് ജീമോൻ,.സി.മോഹനൻ, കെ .എ.തൻസീർ,പി.സി.ശ്രീകുമാർ,തോമസ്.എം.ഡേവിഡ്, ഞ്ജിത്ത് എന്നിവർ സംസാരിച്ചു.