അടൂർ: മന്ത്രി കെ ടി ജലീൽ രാജിവെക്കണമെന്ന് അവശ്യപ്പെട്ട് പത്തനംതിട്ട കളക്ട്രേറ്റിലേക്ക് യൂത്ത് കോൺഗ്രസ്‌ ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിൽ പൊലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌-കെ.എസ്.യു നിയോജക മണ്ഡലം കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ അടൂരിൽ പ്രതിഷേധ പ്രകടനവും യോഗവും സങ്കടിപ്പിച്ചു. യൂത്ത് കോൺഗ്രസ്‌ അടൂർ നിയോജക മണ്ഡലം പ്രസിഡന്റ്‌ ഗോപു കരുവാറ്റ അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം തൊപ്പിൽ ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ഏഴംകുളം അജു, മണ്ണടി പരമേശ്വരൻ, പഴകളം ശിവദാസൻ, എസ്.ബിനു, ബിജു വർഗീസ്, ഫെന്നി നൈനാൻ, നിസാർ കാവിളയിൽ, നിരപ്പിൽ ബുഷ്റാ, അലക്സ്‌ കോയിപ്പുറത്ത്, ചൂരക്കോട് ഉണ്ണികൃഷ്ണൻ, ജിതിൻ ജി നൈനാൻ, രഞ്ജു തുമ്പമൺ, അനന്ദു ബാലൻ, രാഹുൽ കൈതക്കൽ, അരവിന്ദ്, ബിനു ഏനാത്ത്, ജോബോയ്, കണ്ണപ്പൻ, നന്ദു ഹരി, നിതീഷ് പന്നിവിഴ, മനു നാഥ്, അഭി വിക്രം, അഭിജിത്, ക്രിസ്റ്റോ, ഹരിശങ്കർ, റോബിൻ ജോർജ്, മിൻഹാജ്, അലൻ കൊടുമൺ, ബിനു കൊടുമൺ, സെബിൻ എന്നിവർ പങ്കെടുത്തു.