പത്തനംതിട്ട: കര്‍ഷകരെയും ഉപഭോക്താക്കളെയും സാരമായി ബാധിക്കുന്ന നിയമ നിര്‍മ്മാണ ബില്ലുകള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് എസ്.വൈ.എസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.കര്‍ഷകര്‍ക്ക് സൗജന്യമായി ലഭിച്ചു വരുന്ന സേവനങ്ങളും സാങ്കേതിക സഹായങ്ങളും വില കൊടുത്തു വാങ്ങേണ്ടി വരുന്ന അവസ്ഥയാണ് ഈ ബില്ലിലൂടെ സംജാതമാകുന്നത്. ഏതു വിള കൃഷി ചെയ്യണമെന്നത് സ്വന്തം കൃഷിക്കാരന് തീരുമാനിക്കാന്‍ കഴിയാത്തതരത്തിലുള്ള ഭേദഗതികള്‍ നാടിനെ അരാജകത്വത്തിലേക്ക് നയിക്കുമെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് സലാഹുദ്ദീന്‍ മദനി അദ്ധ്യക്ഷത വഹിച്ചു.സയ്യിദ് ബഫഖ്‌റുദ്ദീന്‍ ബുഖാരി,അനസ് പൂവാലംപറമ്പില്‍,മുഹമ്മദ് ഷിയാഖ് ജൗഹരി, സുധീര്‍ വഴിമുക്ക്, നിസാര്‍ നിരണം, അബ്ദുല്‍ സലാം സഖാഫി, ഷംനാദ് അസ്ഹരി, സുനീര്‍ സഖാഫി, മാഹീന്‍, അജിഖാന്‍ എന്നിവര്‍ സംസാരിച്ചു.