പത്തനംതിട്ട: വനം വന്യജീവിവാരം, തപാല്‍ദിനം എന്നിവയുടെ ഭാഗമായി നന്മ സാംസ്‌കാരിക സമന്വയം ജൈവസംരക്ഷണം കത്തെഴുത്ത്, പ്രസംഗമത്സരം നടത്തും. വന്യജീവിയോ വനമോ മരമോ മനുഷ്യന് എഴുതുന്ന കത്ത്' എന്നതാണ് വിഷയം. രണ്ടു പുറത്തില്‍ കത്ത് രൂപത്തില്‍ മലയാളത്തില്‍ എഴുതി ഒക്ടോബര്‍ പത്തിനകം അയയ്ക്കണം. വിലാസം: മിനി മറിയം സഖറിയ, അക്ഷരവീട്, ചാലുകുന്ന്, കോട്ടയം. ഗാന്ധിജയന്തിയോടനുബന്ധിച്ച് നടത്തുന്ന പ്രസംഗമത്സരം ഓണ്‍ലൈനിലാണ്. 2020ല്‍ ജീവിക്കുന്ന ഗാന്ധിജി എന്നതാണ് വിഷയം.പരമാവധി മൂന്ന് മിനിട്ട് മലയാളത്തിലുള്ള പ്രസംഗം വീഡിയോ രൂപത്തില്‍ 94471407692 എന്ന നമ്പരിലേക്ക് വാട്‌സാപ് ചെയ്യണം. അവസാന തീയതി ഒക്‌ടോബര്‍ രണ്ട്.