വി.കോട്ടയം: യാക്കോബായ സഭയുടെ പള്ളികള്‍ കൈയേറ്റത്തിലും നീതി നിഷേധിക്കുന്നതിനുമെതിരെ സെന്റ് മേരീസ് കത്തീഡ്രലിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സമ്മേളനം നടത്തി. ഫാ.ആല്‍ജോ വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ഫാ.ഡേവിസ് പി. തങ്കച്ചന്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍.എം.വറുഗീസ്, ജോസ് പനച്ചയക്കല്‍, ഷിബു വറുഗീസ്, വില്‍സണ്‍ ജോര്‍ജ്, നിഖിത മേരി മോണ്‍സണ്‍, സോണി എസ്. യോഹന്നാന്‍ എന്നിവര്‍ സംസാരിച്ചു.