നാരങ്ങാനം: പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ വിൽപ്പന വീണ്ടും സജീവമാകുന്നു. കണമുക്ക്തറഭാഗംറോഡിൽ ചാപ്പലിന് എതിർവശത്തുള്ള റബർ തോട്ടം കേന്ദ്രീകരിച്ചാണ് ലഹരിവില്പന നടക്കുന്നത്. സന്ധ്യ മയങ്ങിയാൽ ഇതു വഴി കാൽനടയാത്ര അസാദ്ധ്യമായിരിക്കുയാണ്. ആലുങ്കൽ നെല്ലിക്കാലാ റോഡിൽ തട്ടാപ്ലാക്കൽ ആരോഗ്യ കേന്ദ്രം വീണ്ടും വിരുദ്ധരുടെ താവളമാണ്. ഇവിടെ അഞ്ചടി ഉയരത്തിൽ മതിലുള്ളതും ഗേറ്റില്ലാത്തതും ഇവർക്ക് സൗകര്യമാകുന്നു.സന്ധ്യ കഴിഞ്ഞാൽ അപരിചിതരായ ചെറുപ്പക്കാർ ബൈക്കിൽ ഇവിടെ എത്തുന്നുണ്ട്. ലഹരിയിലായി തമ്മിൽത്തല്ലും പതിവാണ്. കഴിഞ്ഞ ദിവസം നിരന്ന കാലാആടിയാനി റോഡിൽ കടപ്പടിക്ക് സമീപം ഇത്തരം സംഭവങ്ങളിൽ ഏതാനും പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രദേശങ്ങളിൽ പൊലീസ് പെട്രോളിംഗ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.