കോഴഞ്ചേരി : മന്ത്രി ജലീലിന്റെ രാജി ആവിശ്യപ്പൈട്ട് യൂത്ത് കോൺഗ്രസ് നടത്തിയ റാലിയിൽ പങ്കെടുത്ത പ്രവർത്തകരെ അതിക്രൂരമായി മർദ്ദിച്ച പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കോഴഞ്ചേരി കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തെക്കേമല ജംഗ്ഷനിൽ പ്രതിഷേധ ധർണ കെ.പി.സി.സി അംഗം കെ.കെ റോയ്‌സൺ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.തോമസ് ജോൺ അദ്ധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അശോക് ഗോപിനാഥ്, ജിന്റാ ജോൺസൻ,പഞ്ചായത്ത് അംഗം ജോമോൻ പുതുപ്പറമ്പിൽ, കെ.എൻ. പ്രമോദ് കുമാർ, മണ്ഡലം ഭാരവാഹികളായ ബാബു പള്ളത്തറ, ബി.സി. മനോജ്, അനീഷ ചക്കുങ്കൽ,സുനോജ് വർഗീസ്,ജിജു പാലത്തറയിൽ, അനുഷ എന്നിവർ സംസാരിച്ചു.