പത്തനംതിട്ട: കർഷകരെയും, ഉപഭോക്താക്കളെയും സാരമായി ബാധിക്കുന്ന നിയമ നിർമ്മാണ ബില്ലുകൾ കേന്ദ്ര സർക്കാർ പിൻവലിക്കണമെന്ന് എസ്.വൈ.എസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് സലാഹുദ്ദീൻ മദനി അദ്ധ്യക്ഷത വഹിച്ചു.സയ്യിദ് ബഫഖ്രുദ്ദീൻ ബുഖാരി,അനസ് പൂവാലം പറമ്പിൽ,മുഹമ്മദ് ഷിയാഖ് ജൗഹരി,സുധീർ വഴിമുക്ക്,നിസാർ നിരണം, അബ്ദുൽ സലാം സഖാഫി,ഷംനാദ് അസ്ഹരി,സുനീർ സഖാഫി,മാഹീൻ, അജിഖാൻ രിഫാഇ എന്നീവർ പ്രസംഗിച്ചു.