തിരുവല്ല: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 70ാം ജന്മദിനത്തോട് അനുബന്ധിച്ച് നടക്കുന്ന സേവാ സപ്താഹിന്റെ ഭാഗമായി ബി.ജെ.പി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തയ്യൽമെഷീൻ വിതരണം ചെയ്തു. ബി.ജെ.പി ദേശീയ സമിതിഅംഗം കെ.ആർ.പ്രതാപചന്ദ്ര വർമ്മ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശ്യാം മണിപ്പുഴ അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി വി.എ.സുരാജ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സമിതിയംഗം എസ്.ജയശങ്കർ, അഡ്വ.അരുൺപ്രകാശ്,സുരേഷ് ഓടക്കൽ, പ്രസന്നകുമാർ, വിനോദ്, അജയകുമാർ വല്യാഴത്തിൽ, എം.ഡി.ദിനേശ് കുമാർ, അനീഷ് വർക്കി, ജയൻ ജനാർദ്ദനൻ,ശ്രീലേഖ രഘുനാഥ്, ഇ.എസ്.സന്ധ്യാമോൾ,ടിറ്റു തോമസ്, ഉണ്ണികൃഷ്ണൻ,പ്രകാശ് വടക്കേമുറി,രാജ് പ്രകാശ് വേണാട് എന്നിവർ പ്രസംഗിച്ചു.