പന്തളം:പന്തളം ബ്ലോക്ക് പഞ്ചായത്ത് വിജയപുരം ഡിവിഷനിൽ നെയ്ത്തുകാരൻ പടി വിജയപുരം റോഡിന്റെ മുന്നാം ഘട്ട നിർമ്മാണോദ്ഘാടനം നിർവഹിച്ചു. മാവരഏലായുടെ നടുവിൽ കൂടി കരുകുഴി ജംഗ്ഷനിൽ നിന്നും ആരംഭിച്ച് വിജയപുരത്ത് അവസാനിക്കുന്ന റോഡിൽ ബ്ലോക്ക് പഞ്ചായത്തിന്റെ മൂന്നു പ്രാവശ്യമായി അനുവദിച്ച 15 ലക്ഷം രൂപാ മുടക്കിയാണ് ടാർ ചെയ്യുന്നത്. ആദ്യഭാഗം തുമ്പമൺ പഞ്ചായത്ത് 5 ലക്ഷം മുടക്കി കോൺക്രീറ്റ് ചെയ്തിരുന്നു. ബാക്കി വരുന്ന ഭാഗമാണ് ഇപ്പോൾ ബ്ലോക്ക് പഞ്ചായത്ത് ടാർ ചെയ്ത് പൂർത്തികരിക്കുന്നത് .റോഡ് പൂർണമാകുന്നതോടെ വിജയപുരം നിവാസികൾക്ക് കീരുകുഴിയിലേക്കും അടൂർ പന്തളം ഭാഗത്തേക്കും എളുപ്പം പോകാൻ കഴിയുന്ന റോഡാണ് ഇത്. വിജയപുരം ബ്ലോക്ക് ഡിവിഷൻ മെമ്പർ രഘു പെരുമ്പുളിക്കൽ നിർമ്മാണോദ്ഘാടനം നിർവഹിച്ചു പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.രാജേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. മോഹനൻ ചാലിനക്കര വിജയൻ.ബാബു എന്നിവർ പങ്കെടുത്തു.