നാരങ്ങാനം: എസ്.എൻ.ഡി.പി.യോഗം കോഴഞ്ചേരി യൂണിയനിലെ 28 ശാഖകളിലും ഗുരുദേവ സമാധി ദിനാചരണം വിപുലമായി ആചരിക്കു. കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചാകും ദിനാചരണ പരിപാടികൾ നടക്കുക.ശാഖാ കേന്ദ്രങ്ങളിലും, ഗുരുമന്ദിരങ്ങളിലും തിരക്ക് ഉണ്ടാകാതിരിക്കാൻ കുടുംബയോഗങ്ങൾ കേന്ദ്രീകരിച്ചും പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. വീടുകളിൽ പ്രഭാതം മുതൽ കെടാവിളക്കുകൾ സമാധി സമയം കഴിയും വരെ തെളിക്കും. എല്ലായിടത്തും കഞ്ഞി വീഴ്ത്തലും, പായസ സദ്യയും നടക്കും. 647കോഴഞ്ചേരി ,403 നാരങ്ങാനം,268 പരിയാരം എന്നീ ശാഖകളിൽ പ്രത്യേക പൂജകൾ നടക്കും.