ചെങ്ങന്നൂർ: വെൺമണി പഞ്ചായത്തിൽ നിലവിലുള്ള എട്ടാം വാർഡിനുപുറമെ 13ഉം, 15, ഉംകൂടി കണ്ടെയ്‌മെന്റ് സോണായി പ്രഖ്യാപിച്ചു കൊണ്ട് ഉത്തരവായി. എട്ടാം വാർഡിൽ അഞ്ചും 13 ൽ ഒരു സൂപ്പർമാർക്കറ്റിലെ രണ്ടു ജീവനക്കാർക്കും, പുറമെയുള്ള രണ്ടു പേർക്കു കൂടിയാണ് രോഗബാധസ്ഥിരീകരിച്ചത്. തൊട്ടടുത്ത വാർഡായതിനാലാണ് 15 ലും നിയന്ത്രണ മേഖലയാക്കുവാൻ തിരുമാനിച്ചത്.സൂപ്പർ മാർക്കറ്റുമായിസമ്പർക്കമുണ്ടെന്നു കരുതപ്പെടുന്ന 50 പേരുടെ ശ്രവ സാമ്പിൾപരിശോധന വ്യാഴാഴ്ച നടത്തി. അതിന്റെ ഫലത്തിന്റെഅടിസ്ഥാനത്തിൽ മാത്രമേ പ്രാബല്യമുണ്ടാകു. എട്ടാം വാർഡിലെ പോസിറ്റിവുകേസുകളുമായി ബന്ധപ്പെട്ട പട്ടികയിലെ 125 പേരുടെ ശ്രവ പരിശോധന പുന്തല ഗവ.യു പി.സ്‌കൂളിൽ തിങ്കളാഴ്ച നടക്കും.നേരത്തെ നിയന്ത്രണമുണ്ടായിരുന്ന രണ്ടാം വാർഡിനെ പൂർണമായി ഒഴിവാക്കി.