veed
മല്ലപ്പള്ളയിൽ മഴയിൽ തകർന്ന വീട്

മല്ലപ്പള്ളി : കഴിഞ്ഞദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ വീട് തകർന്നു. പരിയാരം മൂശാരിക്കവല കുന്നത്ത് സാറാമ്മ തര്യന്റെ വീടാണ് തകർന്നത്. വില്ലേജ് ഓഫീസർ ജി.രശ്മിയുടെ നേതൃത്വത്തിൽ റവന്യൂ സംഘം സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. വീടിന്റെ അടുക്കളഭാഗം പൂർണമായി തകർന്നു.