പത്തനംതിട്ട : ശ്രീനാരായണ ഗുരുദേവന്റെ 93 മത് മഹാസമാധി പത്തനംതിട്ട യൂണിയനിലെ 53 ശാഖാ യോഗങ്ങളും പ്രാർത്ഥനാപൂർവം ആചരിച്ചു. കൊവിഡ് 19 വ്യാപനത്തിന്റെ സാഹചര്യത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെയും എസ്.എൻ.ഡി.പി യോഗത്തിന്റെയും നിർദേശപ്രകാരം പ്രോട്ടോകോൾ പാലിച്ച് ലളിതമായിട്ടായിരുന്നു സമാധിദിനാചരണം. സമൂഹപ്രാർത്ഥന, വിശേഷാൽ ഗുരുപൂജ, ഗുരുദേവകൃതികളുടെ പാരായണം തുടങ്ങിയ ചടങ്ങുകൾ നടത്തി.പത്തനംതിട്ട യൂണിയനിലെ വിവിധ ശാഖകളിൽ നടന്ന പരിപാടികൾക്ക് യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ, സെക്രട്ടറി ഡി.അനിൽകുമാർ, വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്,യോഗം അസിസ്​റ്റന്റ് സെക്രട്ടറി ടി.പി സുന്ദരേശൻ, യോഗം ഡയറക്ടർ സി.എൻ.വിക്രമൻ,യൂണിയൻ കൗൺസലർമാരായ ജി.സോമനാഥൻ,കെ.എസ് സുരേശൻ,പി.കെ. പ്രസന്നകുമാർ, പി.വി. രണേഷ്,എസ്.സജിനാഥ്, പി.സലീംകുമാർ എന്നിവർ നേതൃത്വം നൽകി.