പ്രമാടം : എസ്.എൻ.ഡി.പി യോഗം 361 പ്രമാടം ശാഖയിൽ ഭക്തി നിർഭരമായ ചടങ്ങുകളോടെ മഹാസമാധി ആചരിച്ചു. പ്രാർത്ഥനായജ്ഞം യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് കെ.രഞ്ജിത്ത്, സെക്രട്ടറി എം.ടി സജി, വൈസ് പ്രസിഡന്റ് സി .ആർ.യശോധരൻ,പ്രദീപ് കുമാർ,പി .കെ. സുരേഷ് കുമാർ എന്നിവർ നേതൃത്വം നൽകി. വിശേഷാൽ ഗുരുപൂജ, ഉപവാസം, പായസ പ്രസാദ വിതരണം, വിശേഷാൽ ദീപാരാധന എന്നിവയും ഉണ്ടായിരുന്നു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു ചടങ്ങുകൾ.