sndp
അയിരൂർ 250ാം നമ്പർ ശാഖ ഗുരുക്ഷേത്രത്തിൽ നടന്ന പ്രാർത്ഥനാ യജ്ഞത്തിന് കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു നേതൃത്വം നൽകുന്നു

പത്തനംതിട്ട: ശ്രീനാരായണഗുരുദേവന്റെ മഹാസമാധി ദിനം നാടെങ്ങും പ്രാർത്ഥനകളോടെ ആചരിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എസ്.എൻ.ഡി.പി യോഗത്തിന്റെയും പോഷക സംഘടനകളുടെയും ആഭിമുഖ്യത്തിൽ ഗുരുക്ഷേത്രങ്ങളിലും ശാഖാ മന്ദിരങ്ങളിലും വിശേഷാൽ പൂജ,ഗുരുദേവ കൃതികളുടെ പാരായണം,ജപം,ധ്യാനം എന്നിവ നടന്നു.

കോഴഞ്ചേരി യൂണിയൻ

കോഴഞ്ചേരി : എസ്.എൻ.ഡി.പി യോഗം കോഴഞ്ചേരി യൂണിയന്റെ ആഭിമുഖ്യത്തിൽ 28 ശാഖാകളിലും മഹാസമാധി ദിനം ആചരിച്ചു. അയിരൂർ 250ാം എസ്.എൻ.ഡി.പി ശാഖായോഗത്തിന്റെ ഗുരുദേവ ക്ഷേത്രത്തിൽ നടന്ന പ്രാർത്ഥനായജ്ഞത്തിന് കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു സന്ദേശം നേതൃത്വം നൽകി.ശാഖായോഗം സെക്രട്ടറി സി.വി.സോമൻ, യൂണിയൻ കമ്മിറ്റി അംഗം എസ്.ശ്രീകുമാർ, വനിതാ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ലക്ഷ്മിക്കുട്ടിയമ്മ, ഗുരുദേവ ക്ഷേത്ര സമർപ്പണം നടത്തിയ പേഴുംകാട്ടിൽ ടി.ഡി.രാജപ്പൻ,കുമാരി രാജപ്പൻ, ശാഖാ വനിതാ സംഘം സെക്രട്ടറി ഓമന സോമൻ,അയിരുർ ശ്രീനാരായണ മിഷൻ സെക്രട്ടറി പി.എസ്.ദിവാകരൻ എന്നിവർ പങ്കെടുത്തു.