പത്തനംതിട്ട : സ്വർണ്ണക്കള്ളക്കടത്തു കേസിന്റെ പേരിൽ മുഖ്യമന്ത്രിയുടേയും മന്ത്രി ജലീന്റേയും രാജി ആവശ്യപ്പെട്ട് സമാധാനപരമായി സമരം നടത്തിയ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി. കണ്ണൻ അടക്കമുള്ള നേതാക്കൾക്കെതിരായി പത്തനംനംതിട്ടയിൽ പൊലീസ് നടത്തിയ ക്രൂരമായ ലാത്തിച്ചാർജ്ജിൽ കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം പ്രതിഷേധം രേഖപ്പെടുത്തി.പ്രതിപക്ഷ യുവജന സംഘടന എന്ന നിലയിൽ സർക്കാരിന്റെ അഴിമതിക്കും വഴിവിട്ട സമീപനങ്ങൾക്കുമെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ സമരത്തെ പൊലീസിനെ ഉപയോഗിച്ച് തല്ലിച്ചതച്ച് പരുക്ക് ഏല്പിച്ച സംഭവം ജനാധിപത്യ വിരുദ്ധ്വമാണെന്ന് സാമുവൽ കിഴക്കുപുറം പ്രസ്താവനയിൽ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ നീക്കങ്ങളെ എന്തു വില കൊടുത്തും നേരിടും.യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ നടന്ന നരനായാട്ടിന് നേതൃത്വം നല്കിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശനമായ ശിക്ഷാ നടപടികൾ കൈക്കൊള്ളണമെന്ന് സാമുവൽ കിഴക്കുപുറം സർക്കാരിനോടും ബന്ധപ്പെട്ട മറ്റ് അധികൃതരോടും ആവശ്യപ്പെട്ടു.