മല്ലപ്പള്ളി : 863-ാം എസ്.എൻ.ഡി.പി. ശാഖായോഗത്തിന്റെ നേതൃത്വത്തിൽ 93-ാമത് ഗുരുദേവ സമാധി ദിനാചരണം നടത്തി. ക്ഷേത്രം തന്ത്രി സന്തോഷ് തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന മഹാശാന്തി ഹവനത്തിന്റെ ഉദ്ഘാടനം തിരുവല്ല യൂണിയൻ ഭാരവാഹികളായ അനിൽ എസ്. ഉഴത്തിൽ, ബിജു ഇരവിപേരൂർ എന്നിവർ ചേർന്ന് നിർവഹിച്ചു. യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ എഴുമറ്റൂർ, ശാഖായോഗം പ്രസിഡന്റ് ടി.പി. ഗിരീഷ്‌കുമാർ, വൈസ് പ്രസിഡന്റ് വാസുദേവൻ കളരിക്കൽ,സെക്രട്ടറി ഷൈലജാ മനോജ്, യൂണിയൻ കമ്മിറ്റി അംഗം സി.വി. ജയൻ,കമ്മിറ്റി അംഗങ്ങളായ രാജപ്പൻ കളരിക്കൽ,സത്യൻ മലയിൽ,നാരായണൻ ഗോപി, ദീപക് ഏഴോലിക്കൽ, ഗോവിന്ദൻ ചെങ്കല്ലിൽ, ഗോപാലകൃഷ്ണൻ പുതുപ്പറമ്പിൽ,ഷീലാ സുഭാഷ്, സ്മിതാ സതീഷ്,അനൂപ് കരിമ്പോലിൽ എന്നിവർ സംസാരിച്ചു.