ചെങ്ങന്നൂർ : ശ്രീനാരായണ ഗുരുദേവന്റെ 93-ാമത് സമാധിദിനാചരണത്തിന്റെ ഭാഗമായി എസ്.എൻ.ഡി.പി.യോഗം ചെങ്ങന്നൂർ യൂണിയൻ ആസ്ഥാനത്ത് നടന്ന സമൂഹ പ്രാർത്ഥനയ്ക്കും വൈദിക ചടങ്ങുകൾക്കും തുടക്കം കുറിച്ച് യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ ഡോ.എ.വി.ആനന്ദരാജ് ഭദ്രദീപ പ്രകാശനം നടത്തി. ഉദയൻ പാറ്റൂർ,സുരേഷ് മുടിയൂർകോണം,അനിൽ ഐസറ്റ്,സുരേന്ദ്രൻ, ഗോപാലൻ, സുനിത, വിജി, 97-ാം ചെങ്ങന്നൂർ ടൗൺ ശാഖാ ഭാഗവാഹികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ചെങ്ങന്നൂർ യൂണിയനിൽപെട്ട എല്ലാ ശാഖായോഗങ്ങളിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആദ്ധ്യാത്മിക,വൈദിക ചടങ്ങുകളോടെ സമാധിദിനാചരണം നടന്നു.