പത്തനംതിട്ട : എൽ.ഡി.എഫ് സർക്കാരിനെതിരെ മുസ്ലിം യൂത്ത് ലീഗ് ജനകീയ പ്രതിഷേധം നടത്തി. ജനകീയ പ്രതിഷേധം മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് എൻ.എ നൈസാം ഉത്ഘാടനം ചെയ്തു. എൻഫോഴ്സ്‌മെന്റ് ചോദ്യം ചെയ്യുകയും കസ്റ്റംസ് ചോദ്യം ചെയ്യാൻ പോകുന്നതുമായ മന്ത്രി കെടി. ജലീൽ രാജി വെക്കണമെന്നും, വിശുദ്ധ ഗ്രന്ഥത്തെ വിവാദത്തിലേക്ക് വലിച്ചിഴച്ചു സ്വർണക്കടത്തു സങ്കത്തെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിൽ സി.പി.എം പ്രതിരോധത്തിൽ ആയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. റിയാസ് സലിം മാക്കാറിന്റെ അദ്ധ്യക്ഷധയിൽ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് നിയാസ് റാവുത്തർ മുഖ്യ പ്രഭാഷണം നടത്തി. നിയാസ് മുരുപ്പിൽ, സിറാജുദ്ധീൻ, ഹൻസാലഹ് മുഹമ്മദ്, തൗഫീഖ് കൊച്ചുപറമ്പിൽ, അജീഷ് മുഹമ്മദ്, ബേബി കണ്ണങ്കര, റിയാസ് എച്ച് തുടങ്ങിയവർ പ്രസംഗിച്ചു