മല്ലപ്പള്ളി: സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിൽ സ്ഥിരം ഒഴിവുകളിൽ സ്ഥാനക്കയറ്റം നൽകി അദ്ധ്യാപകർക്ക് നിയമനാംഗീകാരം നൽകണമെന്ന് കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെന്റർ കെ.എസ്.ടി.സി ജില്ലാ ഭാരവാഹികളുടെ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. പ്രസിഡന്റ് ബി.വിഷ്ണു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന സെക്രട്ടറി റോയി വർഗീസ് ഉദ്ഘാടനം ചെയ്തു.ബിനു കൊച്ചു ചെറുക്കൻ, സ്റ്റാൻലി യോഹന്നാൻ, ഷൈനി ജോസഫ്,റെനി ബൈജു എന്നിവർ പ്രസംഗിച്ചു. അധിക തസ്തിക നിർണയം സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്നും സാലറി കട്ട് ഒഴിവാക്കണമെന്നും കെ.എസ്.ടി.സി ആവശ്യപ്പെട്ടു.