ചെങ്ങന്നൂർ: ചെറിയനാട് പഞ്ചായത്തിൽ 2-ാം വാർഡിൽ ചിറേപ്പടി നല്ലേത്ത്പടി റോഡ് തകർന്നിട്ട് നാളുകളായി.
2018ലെ വെള്ളപൊക്കത്തിൽ തകർന്നതാണ്. പ്രേദേശവാസികൾക്ക് ആലാ ഭാഗത്തേക്കും നെടുവരംകോട് ഭാഗത്തേക്കും എത്തിച്ചേരുവാനുള്ള ഏക മാർഗമാണ് ഈ റോഡ്, ദേവാലയങ്ങൾ, സ്‌കൂളുകൾ,എസ്.എൻ കോളേജ്,രണ്ട് പഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്ക് ദിനംപ്രതി നിരവധി ആളുകളാണ് ഇതുവഴി കടന്നു പോകുന്നത്. ചിറേപ്പടി ഭാഗത്ത് ഉത്തരപ്പള്ളിയാറിന്റെ തിട്ടയാടിഞ്ഞ് റോഡ് ഇടിഞ്ഞ് തഴ്ന്നിട്ടുണ്ട്. ഈ വാർഡിലെ പലറോഡുകളും തകർന്നു കിടക്കുന്നതായി പ്രദേശവാസികൾ പറയുന്നു.നിരവതി തവണ പരാതി നൽകിയെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. നിരവധി യാത്രക്കാരാണ് ഇത് മൂലം ദുരിതം അനുഭവിക്കുന്നത്.