22-pdm-sndp
ശിവഗിരിമഠം നോർത്ത് അമേരിക്ക അടൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ശ്രീനാരായണഗുരു സമാധി ദിനാചരണവും ഉപവാസവും ജപയജ്ഞവും മിത്രപുരം കസ്തൂർബ ഗാന്ധി ഭവനിൽ ശിവഗിരി മഠം കുന്നുംപാറ ക്ഷേത്രമഠാധിപതി ശ്രീമത്. ബോധിതീർത്ഥ സ്വാമികൾ ഉത്ഘാടനം ചെയ്യുന്നു

പന്തളം: ശിവഗിരിമഠം നോർത്ത് അമേരിക്ക അടൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ശ്രീനാരായണഗുരു സമാധി ദിനാചരണവും ഉപവാസവും ജപയജ്ഞവും മിത്രപുരം കസ്തൂർബ ഗാന്ധി ഭവനിൽ ശിവഗിരി മഠം കുന്നുംപാറ ക്ഷേത്രമഠാധിപതി ബോധിതീർത്ഥ സ്വാമികൾ ഉദ്ഘാടനം ചെയ്തു.ടി.പി അനിരുദ്ധൻ അദ്ധ്യക്ഷത വഹിച്ചു.അനിൽ തടാലിൽ,പഴകുളം ശിവദാസൻ, കുടശ്ശനാട് മുരളി,ആർ.രാജേന്ദ്രൻ, കെ രാജൻ, ആർ.വി.വിശ്വലാൽ, ഉഷപുഷ്പൻ, പ്രദീപ് ഐശ്വര്യ എന്നിവർ പ്രസംഗിച്ചു.ഉപവാസവും ജപയജ്ഞവും സമൂഹപ്രാർഥനയും 3.30ന് പ്രത്യേക പൂജകളോടെ അവസാനിച്ചു.തുടർന്നു നടന്ന സമാപന സമ്മേളനം.ഫാദർ.ഡാനിയൽ പുല്ലേലിൽ ഉത്ഘാടനം ചെയ്തു. കസ്തൂർബ ഗാന്ധി ഭവൻ സെക്രട്ടറി കുടശനാട് മുരളി അദ്ധ്യക്ഷത വഹിച്ചു.