അടൂർ: ഐക്കാട് കിഴക്ക് 3564-ാം ശാഖാ യോഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങുകൾ വേറിട്ട പരിപാടികളാൽ ശ്രദ്ധേയമായി. "വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു.ഫലവുമായി, തണലുമായി " എന്ന ഗുരുവിന്റെ പരിസ്ഥിതി സന്ദേശം ജനങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ 93 ഫലവൃക്ഷ തൈകൾ ഓർമ്മ മരം എന്ന പേരിൽ വിതരണം ചെയ്തു. പ്രസിഡന്റ് എ.സുസ്‌ലോവ് തൈകളുടെ വിതരണോദ്ഘാടനം നടത്തി.സെക്രട്ടറി ടി.കെ. വിജയൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഡി.പ്രശാന്തൻ,ഒ.എൻ.രാജേന്ദ്രൻ ,ഡി.മോഹനൻ, എസ്. ശോഭന,ശ്രീജ പ്രശാന്ത്,ഉഷ കമലൻ,എന്നിവർ പ്രസംഗിച്ചു.
പന്നിവിഴയിൽ
എസ്.എൻ.ഡി.പിയോഗം 303-ാം നമ്പർ പന്നിവിഴശാഖയിൽ ഉച്ചയ്ക്ക് 2 മുതൽ മഹാസമാധി വരെ സമൂഹ പ്രാർത്ഥനയും സമാധി പ്രാർത്ഥനയിലും ഗുരുപൂജയിലുമായി ചടങ്ങുകൾ നിജപ്പെടുത്തി.
വടക്കടത്തുകാവിൽ
316-ാം നമ്പർ വടക്കടത്തുകാവ് ശാഖാ ആസ്ഥാനത്തേയും, പുലിമലയിലേയും ഗുരുക്ഷേത്രങ്ങളിൽ ലളിതമായ ചടങ്ങുകളോടെ സമാധിദിനം ആചരിച്ചു. രണ്ടിടത്തും ഗുരുക്ഷേത്രത്തിൽ പ്രത്യേകപൂജ, ഗുരുഭാഗവത പാരായണം, സമാധി പ്രർത്ഥന എന്നീ ചടങ്ങുകൾ നടന്നു. ശാഖാ സെക്രട്ടറി വിജയൻ തെക്കൻ ചേരിൽ, വൈസ് പ്രസിഡൻ്റ് അജി കളയ്ക്കാട്, വനിതാ സംഘം പ്രസിഡൻ്റ് സുമംഗല, സെകട്ടറി മഞ്ജു എന്നിവർ നേതൃത്വം നൽകി. പുതുശേരി ഭാഗം ഗുരുമന്ദിരത്തിലും പ്രാർത്ഥന നടത്തി.
മണ്ണടിയിൽ
169-ാം മണ്ണാടി ശാഖാ ഗുരുമന്ദിരത്തിൽ പ്രത്യേക പൂജ, പ്രാർത്ഥന എന്നീ ചടങ്ങുകൾ നടന്നു. ശാഖാ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി വൈസ് ചെയർമാൻ അനൂപ്, കൺവീനർ പ്രശാന്ത്, കമ്മിറ്റി അംഗങ്ങളായ രവീന്ദ്രൻ,അനിൽ,വിലാസിനി, തങ്കമണി എന്നിവർ നേതൃത്വം നൽകി.
അതിരുങ്കലിൽ
അതിരുങ്കൽ 1172-ാം ഗുരുക്ഷേത്രത്തിൽ പ്രത്യേക പൂജ, പ്രാർത്ഥന എന്നീ ചടങ്ങുകൾ നടന്നു. ശാഖാ പ്രസിഡൻ്റ് സോമരാജൻ, സെക്രട്ടറി ബിജു എന്നിവർ നേതൃത്വം നൽകി. അടൂർ ടൗൺ ശാഖ 3167-ാം അടൂർ ടൗൺ ശാഖ ഗുരുക്ഷേത്രത്തിൽ പ്രത്യേക പൂജ, ഗുരു ഭാഗവത പാരായണം, സമാധി പ്രാർത്ഥന എന്നീ ചടങ്ങുകൾ നടത്തി. യൂണിയനിലെ മുഴുവൻ ശാഖാ ഗുരുക്ഷേത്രങ്ങളിലും ഗുരുമന്ദിരങ്ങളിലും കൊവിഡ് പ്രോട്ടോക്കാൾ അനുസരിച്ച് ലളിതമായ ചടങ്ങുകളോടെ ഗുരു സമാധി ആചരിച്ചു.