കോഴഞ്ചേരി: കിടങ്ങന്നൂർ എസ്.വി.ജി.വി.എച്ച്.എസ്.എസിലെ ഗൈഡ്സ് കമ്പനിയുടെ നേതൃത്വത്തിൽ സ്റ്റോപ് ദി വയലൻസ് പ്രോജക്ടിന്റെ ഭാഗമായി പെൺകുട്ടികൾക്കായി ബോധവൽക്കരണ വെബിനാർ സംഘടിപ്പിച്ചു.തിരുവല്ല ബാറിലെ സീനിയർ അഭിഭാഷക സുജ ഗിരീഷ് കുട്ടികൾക്കായി ക്ലാസെടുത്തു.സ്കൂൾ പ്രിൻസിപ്പൽ ശൈലജ ടീച്ചർ,ഡി.ഒ.സി സുശീല ടീച്ചർ,ഗൈഡ് ക്യാപ്റ്റൻ ലക്ഷ്മി എ.ആർ, സ്കൗട്ട് മാസ്റ്റർ ദീപ്തി ജെ. മോഹൻ എന്നിവർ പ്രസംഗിച്ചു.