കോന്നി: കിഴക്കുപുറം മേലകത്തുപടി കണ്ടത്തുകാരോട്ട് നിരവേൽപടി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ബി.ഡി. ജെ .എസ് മലയാലപ്പുഴ പഞ്ചായത്ത്‌ കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡണ്ട് സോമനാഥ് ഉദ്ഘാടനം ചെയ്തു.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സുരേഷ് തരംഗണി. കൂടൽ നോബൽ കുമാർ, സിജു മുളംതറ,പ്രകാശ് കിഴക്കുപുറം, അജേഷ് ചെങ്ങറ എന്നിവർ സംസാരിച്ചു.