market
കോന്നി നാ​രാ​യ​ണ​പു​രം​ ​ച​ന്ത​യി​ൽ​ ​സ്ഥാ​പി​ച്ച​ ​സാ​നി​റ്റ​റി​ ​കോം​പ്ല​ക്സ് ​ കോന്നി​ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി.കെ ഉദ്ഘാടനം ചെയ്യുന്നു

കോന്നി : ബ്ലോക്ക് പഞ്ചായത്ത് മാലിന്യ നിർമ്മാർജ്ജനത്തിൽ മികച്ച പ്രവർത്തനം കാഴ്ച്ചവച്ചതിന് ലഭിച്ച നിർമ്മൽ പുരസ്കാരതുകയായ 20 ലക്ഷം രൂപയും കോന്നി ഗ്രാമപഞ്ചായത്ത് വിഹിതമായ 2.50 ലക്ഷം രൂപയും ചെലവിട്ട് നാരായണപുരം ചന്തയിൽ സ്ഥാപിച്ച സാനിറ്ററി കോംപ്ലക്സ് പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തു. പല തവണ ലേലം നടത്തിയെങ്കിലും ഏറ്റെടുക്കാൻ കരാറുകാർ എത്താതിരുന്നതിനെ തുടർന്ന് കോന്നി ഗ്രാമപഞ്ചായത്തിലെ ശുചീകരണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന കുടുംബശ്രീ സംരംഭകരായ ഹരിതകർമ്മസേനയെ സാനിട്ടറി കോംപ്ലക്സ് പരിപാലന ചുമതല ഏൽപ്പിച്ചിരിക്കുകയാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം 6 വീതം ശുചിമുറികളാണ് നിർമ്മിച്ചിരിക്കുന്നത്. കൂടാതെ ദൂരയാത്ര കഴിഞ്ഞ് വരുന്ന ആളുകൾക്ക് ക്ലോക്ക് റൂമും സജ്ജീകരിച്ചിട്ടുണ്ട്. നാരായണപുരം ചന്തയിൽ എത്തുന്നവർക്കും കോന്നി നി ടൗണിൽ എത്തുന്ന യാത്രക്കാർക്കും ഉപകാരപ്പെടുന്ന തരത്തിലാണ് സാനിട്ടറി കോംപ്ലക്സ് നിർമ്മിച്ചിരിക്കുന്നത്. ഉപയോഗത്തിന് ചെറിയതുക പൊതുജനങ്ങളിൽ നിന്ന് ഈടാക്കുന്നതായിരിക്കും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കോന്നിയൂർ പി.കെ ഉദ്ഘാടനം നിർവഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ദീനാമ്മ റോയി, ആരോഗ്യ - വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ അനി സാബു, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ മോഹനൻകാലായിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം റോജി ഏബ്രാഹം, വാർഡ് മെമ്പർ എം.ഒ. ലൈല, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ റോജി ബേബി, മാത്യു പറപ്പള്ളിൽ, സുലേഖ
വി നായർ, ഇ.പി ലീലാമണി, ലിസി സാം, ഹരിത കർമ്മസേന പ്രസിഡന്റ് വിജയമ്മ വിജയൻ, ലൈല ഹുസൈൻ എന്നിവർ പ്രസംഗിച്ചു.