പത്തനംതിട്ട: സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ജീവനക്കാരുടെയും അദ്ധ്യാപകരുടെ ശമ്പളത്തിൽ തുടർച്ചയായി കട്ട് ചെയ്യാനുള്ള തീരുമാനം പിൻവലിക്കണമെന്ന് കേരള സ്റ്റേറ്റ് ടീച്ചേഴ്‌സ് സെന്റർ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ശമ്പളം കൊണ്ടുമാത്രം ജീവിക്കുന്ന ഭൂരിപക്ഷം ആളുകളുടെയും വായ്പാതിരച്ചടവ് അടക്കം മുടങ്ങിയിരിക്കുകയാണെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി. സംസ്ഥാന പ്രസിഡന്റ് ഹരീഷ് കടവത്തൂർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അലക്‌സ് സാം ക്രിസ്മസ്,ജോൺ മാത്യു മൂലയിൽ,സുനി കുമാരൻ നായർ,കെ.മനോജ്, ഒമോഹനൻ,എ .കെ.മുഹമ്മദ് അഷ്‌റഫ്, വി.ചന്ദ്രബാബു, ജി. വിഗിത,ഷാജു, കെ.കെ ബാലകൃഷ്ണൻ,റോയ് വർഗീസ് തുടങ്ങിയവർ സംസാരിച്ചു.