പത്തനംതിട്ട: സമഗ്ര ശിക്ഷ കേരളയുടെ കീഴിൽ ഭിന്നശേഷിയുള്ള കുട്ടികളുടെ പരിശീലനത്തിനായി നിയമിച്ചിരിക്കുന്ന റിസോഴ്‌സ് അദ്ധ്യാപകരുടെ ജോലി സ്ഥിരത ഉറപ്പാക്കണമെന്ന് കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് വി.എൻ. സദാശിവൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ എസ്.സന്തോഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. വി.ജി. കിഷോർ, എസ്.പ്രേം, കെ.ജി. റെജി., എം.എം. ജോസഫ്, വി.ടി. ജയശ്രീ. വർഗീസ് ജോസഫ്, എം.എസ്. നിഷ, ഫിലിപ്പ് ജോർജ്, ജോൺ ജോയി, ജിജി വർഗീസ് എന്നിവർ സംസാരിച്ചു..