പത്തനംതിട്ട: അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ കൊല്ലൻപടി,മുതുപേഴുങ്കൽ എന്നിവിടങ്ങളിൽ കാട്ടുപന്നി ശല്ല്യം വ്യാപകമാകുന്നു. വാഴ,മരച്ചീനി,ചേമ്പ്,ചേന തുടങ്ങി നിരവധി കാർഷിക വിളകളാണ് നശിപ്പിക്കുന്നത്.കൃഷിയിടത്തിന് ചുറ്റും സ്ഥാപിച്ച വേലികളും നശിപ്പിച്ചിട്ടുണ്ട്. ഈട്ടിമൂട്ടിൽ തങ്കച്ചൻ,താന്നിമൂട്ടിൽ സജിജോർജ്ജ്,ചക്കാലയിൽ ജിജി, മുതുപേഴുങ്കൽ താഴെ പുരയിടത്തിൽ ടി എസ് സജീവ് എന്നിവരുടെ കൃഷിയും കഴിഞ്ഞ രാത്രിയിൽ പന്നികൾ നശിപ്പിച്ചിരുന്നു.കൊല്ലൻപടി ജംഗ്ഷനിൽ പോലും പന്നികൾ കൂട്ടമായി എത്തുന്നത് പതിവാണ്. പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.