തിരുവല്ല: ശ്രീനാരായണ ഗുരുദേവന്റെ 93ാമത് മഹാസമാധി ദിനാചരണം ഒ.ബി.സി മോർച്ച തിരുവല്ല നിയോജക മണ്ഡലത്തിന്റെ നേതൃത്വത്തിൽ ആചരിച്ചു. ഒ.ബി.സി മോർച്ച മണ്ഡലം പ്രസിഡന്റ് സുധീർകുമാർ അദ്ധ്യക്ഷനായി.ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി അനീഷ് വർക്കി ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി ജയൻ ജനാർദ്ധനൻ മുഖ്യപ്രഭാഷണം നടത്തി. ഒ.ബി.സി മോർച്ച വൈസ് പ്രസിഡന്റ് സാബു വല്ലഭശേരി, സെക്രട്ടറിമാരായ ഷാജി പുരുഷോത്തമൻ, മനോജ് കടപ്ര,കമ്മറ്റിഅംഗം അരുൺ,ടൗൺ പ്രസിഡന്റ് സുകുമാരൻ, ബി.ജെ.പി ടൗൺ പ്രസിഡന്റ് പ്രതീഷ് ജി പ്രഭു, ജനറൽ സെക്രട്ടറി ജയകുമാർ,യുവമോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് രാജപ്പൻ, സെക്രട്ടറി നിഥിൻ മോനായി, കൊച്ചുമോൻ എന്നിവർ സംസാരിച്ചു.

തിരുവല്ല: എസ്എൻ.ഡി.പി യോഗം 434 നിരണം മണ്ണംതോട്ടുവഴി ശാഖായോഗത്തിൽ ശ്രീനാരായണ ഗുരുദേവ മഹാസമാധി ദിനാചരണം ഇൻസ്‌പെക്ടർ ഓഫീസർ എസ്. രവീന്ദ്രൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. യൂണിയൻ കമ്മിറ്റി അംഗം പി.എൻ. ബാലകൃഷ്ണൻ അധ്യക്ഷനായി. യൂണിയൻ ചെയർമാൻ ബിജു ഇരവിപേരൂർ, കൺവീനർ അനിൽ എസ്. ഉഴത്തിൽ, ശാഖാ വൈസ് പ്രസിഡന്റ് എം.കെ.ശശിധരൻ, ശാഖാ സെക്രട്ടറി ഷാജി അയ്യാടിയിൽ എന്നിവർ പങ്കെടുത്തു.