തോട്ടപ്പുഴശ്ശേരി : സാധാരണപ്പെട്ട ആൾക്കാർക്കുവേണ്ടി പോരാട്ടം നടത്തിയ വ്യക്തിയായിരുന്നു തിരുവല്ല എം.എൽ.എയും പാർട്ടി ജില്ലാ പ്രസിഡന്റുമായിരുന്ന മാമ്മൻ മത്തായി എന്ന് കേരള കോൺഗ്രസ് എം ജില്ലാ വൈസ് പ്രസിഡന്റ് തോമസ് മാത്യു ഇടയാറന്മുള. തോട്ടപ്പുഴശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാമ്മൻ മത്തായി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ് വി. പി. ഏബ്രഹാം മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് എ.ജെ. സൈമൺ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നിയോജക മണ്ഡലം വർക്കിംഗ് പ്രസിഡന്റ് കുര്യൻ മടയ്ക്കൽ,കെ.പി. നെൽസൺ,ബാബു തയ്യശേരി,രാജൻ മമ്മരപ്പള്ളി, ആന്റണി മാരാമൺ എന്നിവർ പ്രസംഗിച്ചു.