പത്തനംതിട്ട : ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സി.പി.എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. സെക്രട്ടേറിയറ്റ് അംഗം കെ. തോമസ് ഉദ്ഘാടനം ചെയ്തു. പൊതുമേഖല സ്ഥാപാനങ്ങൾ ഒന്നൊന്നായി കേന്ദ്ര സർക്കാർ ബഹുരാഷട്ര കമ്പിനികൾക്ക് തീറെഴുതി കൊടുക്കുകയാണന്നും, ഈ കുത്തകകൾ വന്ന് ഇന്ത്യയിലെ സമ്പത്ത് കൊള്ളയടിക്കുകയാണ് എന്നും കെ.തോമസ് പറഞ്ഞു.ബഹുജന കൂട്ടായ്മയിൽ സംസ്ഥാന കമ്മിറ്റി അംഗം കെ.അനന്തഗോപൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു, സംസ്ഥാന കമ്മിറ്റി അംഗം ആർ.ഉണ്ണികൃഷ്ണപിള്ള ,പത്തനംതിട്ട ഏരിയാ സെക്രട്ടറി എൻ.സജി കുമാർ എന്നിവർ സംസാരിച്ചു.