23-piralasseri-road
പെരിങ്ങാല പിരളശ്ശേരി റോഡ് തകർന്ന നിലയിൽ

ചെങ്ങന്നൂർ: മുളക്കുഴ പഞ്ചായത്തിൽ പെരിങ്ങാല പിരളശേരി റോഡിലൂടെയുള്ള യാത്ര ദുസഹമാണ്. വർഷങ്ങളായി റോഡ് തകർന്ന നിലയിലായിട്ട്. ഇരുചക്രവാഹനങ്ങൾക്ക് പോലും ഇതിലേ യാത്ര ചെയ്യാൻ സാധിക്കാത്ത സ്ഥിതിയിലാണ്. നിരവധി യാത്രക്കാരും കർഷകരും വിദ്യാർത്ഥികളും ഉപയോഗിക്കുന്ന റോഡിന്റെ ശോചനീയവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികൾക്ക് നിരവധി പരാതികൾ നൽകിയതാണ്. എന്നാൽ അധികൃതരുടേയോ പഞ്ചായത്തിന്റേയോ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവും ഇല്ല. വർഷങ്ങളായി തകർന്ന ഈ റോഡിന്റെ ദുരവസ്ഥയ്ക്ക് പരിഹാരം ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.