മല്ലപ്പള്ളി : മല്ലപ്പള്ളി താലൂക്കിൽ ഇദംപ്രഥമായി ഡയാലിസ് സൗകര്യമൊരുങ്ങുന്നു. രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ.പി.ജെ കുര്യൻ ചെയർമാനായ രാജീവ് ഗാന്ധി ഗുഡ്വിൽ ചാരിറ്റബിൾ സൊസൈറ്റി റവ.ജോർജ്ജ് മാത്തൻ മെമ്മോറിയൽ ആശുപത്രിക്ക് സംഭാവനയായി നൽകിയ യൂണിറ്റ് വെള്ളിയാഴ്ച പ്രവർത്തനം ആരംഭിക്കും. ജോർജ്ജ് മാത്തൻ അച്ചന്റെ ജന്മദിനമായ 25ന് സി.എസ്.ഐ മദ്ധ്യകേരള മഹായിടവക ബിഷപ്പ് തോമസ് ശാമുവേൽ ഉച്ചക്ക് 12ന് ഉദ്ഘാടനം ചെയ്യും.പ്രൊഫ. പി.ജെ. കുര്യൻ അദ്ധ്യക്ഷത വഹിക്കും. അഡ്വ.മാത്യു ടി തോമസ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും.ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.റെജി തോമസ്, പഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ, റവ.മാത്യു പി. ജോർജ്ജ് തുടങ്ങിയവർ പ്രസംഗിക്കും.