പത്തനംതിട്ട: രാജ്യത്തെ കർഷകരെദോഷകരമായി ബാധിക്കുന്ന കാർഷിക പരിഷ്‌കരണ ബിൽ അടിയന്തരമായി പിൻവലിക്കണമെന്നും, കാർഷികോൽപ്പന്നമേഖല ഉദാരവൽക്കരിക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്നും,കാർഷിക വിളകളുടെ താങ്ങുവില, വില നിർണയ അവകാശം, വിള സംഭരണം എന്നിവ കർഷകർക്ക് നൽകണമെന്നും,കുത്തകകളുടെ ഇടപെടലിൽ നിന്നും കർഷകരെ രക്ഷിക്കുകയും, കർഷകരുടെ ആശങ്ക അകറ്റണമെന്നും, ജനവികാരം മാനിച്ച്‌കേന്ദ്ര സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും,കേരളാ ദളിത് ഫ്രണ്ട് (എം) ജില്ലാനേതൃയോഗം ആവശ്യപ്പെട്ടു.സംസ്ഥാന ജനറൽ സെക്രട്ടറി എം.സി.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു.കേരളാകോൺഗ്രസ് (എം)സംസ്ഥാന കമ്മിറ്റി അംഗം പി.കെ.ജേക്കബ് ഉദ്ഘാടനം ചെയ്തു. ജില്ലാ ഭാരവാഹികളായ കെ.ആർ.രവി,കെ.എൻ. പ്രസാദ്,കെ.കെ.ഗോപാലൻ, രമാഭാസ്‌കർ,നരിക്കുഴി ബാലൻ.സി.എസ്. അഭിലാഷ് മാടമൺ,പി.കെ. രവി, എ.ജി. മധു എന്നിവർ പ്രസംഗിച്ചു.