കൊടുമൺ : പന്തളം തെക്കേക്കര, കൊടുമൺ , ഏനാദിമംഗലം പഞ്ചായത്തുകളിൽ കാട്ടുപന്നി ശല്യം വർദ്ധിക്കുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു.പന്തളം തെക്കേക്കര പഞ്ചായത്തിലെ പെരുംമ്പുളിക്കൽ, പാറകര, മങ്കുഴി, ഇടമാലി ഭാഗങ്ങളിലും കൊടുമൺ പഞ്ചായത്തിൻറെ അങ്ങാടിക്കൽ തെക്ക് ,അങ്ങാടിക്കൽ വടക്ക്,ഐക്കാട് രണ്ടാംകുറ്റി, മണിമല ,പുതുമല ഏനാദിമംഗലം പഞ്ചായത്തിലെ ഇളമണ്ണൂർ കുന്നിട, ചായലോട് എന്നിവിടങ്ങളിലാണ് പന്നി ശല്യം രൂക്ഷം.ചീനി കാച്ചിൽ ചേമ്പ് തുടങ്ങിയ കിഴങ്ങുവർഗങ്ങളും നെൽകൃഷിയും പന്നികൾ നശിപ്പിക്കുന്നതായി കർഷകർ പറയുന്നു. രാത്രികാലങ്ങളിൽ വഴിയാത്രക്കാർക്ക് നേരെയും പന്നികളുടെ അക്രമങ്ങൾ ഉണ്ടാകുന്നതായും പരാതി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ആറു മാസം കാലയളവിൽ 40അധികം പേർക്കാണ് പന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. പകൽ സമയങ്ങളിൽ പന്നിയുടെ ആക്രമം ഉണ്ടാകുന്നതായും കൊടുമൺ പ്ലാൻസ്റ്റേഷനിൽ നിന്നും കൂട്ടമായെത്തുന്ന പന്നികളാണ് മനുഷ്യർക്കും കൃഷിക്കും ഭീഷണികളായി മാറുന്നെന്നും പരാതിയുണ്ട്.കുറ്റിക്കാടുകളും കാട് പിടിച്ചു കിടക്കുന്ന കൃഷിയിടങ്ങളും പന്നികൾ കൂട്ടമായി കഴിയുന്നത് നാട്ടുകാർക്ക് ഭീഷണിയാണ്. ഈ സ്ഥാപനങ്ങൾ പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും ഇവിടെ വൃത്തിയാക്കുന്നതിന് നടപടികൾ ഒന്നും ഉണ്ടായിട്ടില്ലെന്നും ആക്ഷേപമുണ്ട്. പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കർഷകരുടെ ഒരുവർഷത്തെ കാത്തിരിപ്പാണ് ഒറ്റ രാത്രികൊണ്ട് കൂട്ടമായെത്തുന്ന പന്നിക്കൂട്ടങ്ങൾ തകർത്തു എറിയുന്നത്.

6 മാസത്തിനിടെ 40 പേർക്ക് പന്നിയുടെ ആക്രമണത്തിൽ പരിക്ക്