പത്തനംതിട്ട : കേരള കോൺഗ്രസ് ജോസഫ് വിഭാഗം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷക ദ്രോഹ ബിൽ പിൻവലിക്കണമെന്നും, കാർഷിക വായ്പകൾക്ക് ഒരു വർഷത്തേക്ക് മൊറട്ടോറിയവും,വായ്പകൾ പലിശ രഹിതമാക്കണമെന്നും ആവശ്യപ്പെട്ട് ഇന്ന് രാവിലെ 11ന് പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ ധർണ നടത്തുന്നതാണെന്ന് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.എൻ ബാബു വർഗീസ് അറിയിച്ചു. ജില്ലാ സെക്രട്ടറി വിക്ടർ റ്റി തോമസ് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഉന്നതാധികാരസമിതി അംഗം ഡി.കെ ജോൺ ഉദ്ഘാടനം ചെയ്യുന്നതുമാണ്.