lorry
ഇലന്തൂരിൽ തിട്ട ഇടിഞ്ഞു ലോറി മറിഞ്ഞപ്പോൾ

പത്തനംതിട്ട: റോഡിൻറെ തിട്ട ഇടിഞ്ഞു ലോറി മറിഞ്ഞു. ഇലന്തൂർ ഈസ്റ്റ് ചിറക്കല - ഭഗവതികുന്ന് - ഇലന്തൂർ മാർക്കറ്റ് റോഡിൽ ഇലന്തൂർ ഈസ്റ്റ് എം.ടി.എൽ.പി സ്കൂളിന് മുൻവശത്ത് ബുധനാഴ്ച രാവിലെ റോഡിൻറെ തിട്ട ഇടിഞ്ഞ് ലോറി മറിഞ്ഞത്.ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. രണ്ടാം തവണയാണ് ഇവിടെ അപകടം ഉണ്ടാകുന്നത്. മുമ്പ് റോഡ് റോളർ മറിഞ്ഞ് അപകടം ഉണ്ടായിരുന്നു. റോഡിന്റെ സൈഡ് വശം കെട്ടിയ കരിങ്കൽ കെട്ടാണ് മൂന്നാംതവണയും ഇടിയുന്നത്.റോഡ് വശം കോൺക്രീറ്റ് ഭിത്തി കെട്ടണമെന്ന് മുമ്പ് അപകടമുണ്ടാപ്പോൾ നാട്ടുകാർ പറഞ്ഞിരുന്നെങ്കിലും പി.ഡബ്ല്യു.ഡി അധികൃതർ അത് ചെവിക്കൊണ്ടില്ല. അടിയന്തരമായി റോഡിന്റെ തിട്ടവശം കോൺക്രീറ്റ് ചെയ്തു ഗതാഗതയോഗ്യമാക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.ബി .സത്യൻ ആവശ്യപ്പെട്ടു.