മല്ലപ്പള്ളി : കേന്ദ്ര സർക്കാർ പാസാക്കിയ കർഷക ദ്രോഹ കാർഷിക ബില്ല് പിൻവലിക്കണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത് മല്ലപ്പള്ളി മേഖലാ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. വി.ബി. വിദ്യാസാഗർജി അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പ്രസിഡന്റ് ഡോ. കെ.പി.കൃഷ്ണൻകുട്ടി, ചിത്രജാതൻ, പ്രവീൺ ചാലാപ്പള്ളി, അനിൽശ്രീ, പി.എസ്. മോഹൻ,പി.എൻ. രാജൻ എന്നിവർ പ്രസംഗിച്ചു.ഭാരവാഹികളായി വി.ബി. വിദ്യാസാഗർജി (പ്രസിഡന്റ്), ടി.കെ. നരേന്ദ്രൻ നായർ (വൈസ്.പ്രസിഡന്റ്), കെ.രമേശ് ചന്ദ്രൻ (സെക്രട്ടറി),പ്രവീൺ ചാലാപ്പള്ളി (ജോ. സെക്രട്ടറി), പി.എസ്. മോഹൻ (ട്രഷറാർ) എന്നിവരെ തെരഞ്ഞടുത്തു.