construction
ചുമത്ര തോട്ടായിക്കടവ് - ഓമല്ലിക്കേരി റോഡിന്റെയും പാലത്തിന്റെയും നിർമ്മാണോദ്ഘാടനം മാത്യു ടി. തോമസ് എം.എൽ.എ നിർവ്വഹിക്കുന്നു

തിരുവല്ല: നഗരസഭയിലെ രണ്ടാം വാർഡിനെയും കോട്ടയം ജില്ലയിൽ ഉൾപ്പെടുന്ന നാലുകോടിയേയും തമ്മിൽ ബന്ധിപ്പിക്കുന്ന ചുമത്ര തോട്ടായിക്കടവ് - ഓമല്ലിക്കേരി റോഡിന്റെയും പാലത്തിന്റെയും നിർമ്മാണോദ്ഘാടനം നടത്തി. മാത്യു ടി. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ ആർ.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലറന്മാരായ അലിക്കുഞ്ഞ് ചുമത്ര, റീന മാത്യൂസ് ചാലക്കുഴി, ഷീലാ വർഗീസ്, അരുന്ധതി അശോക്, പായിപ്പാട് പഞ്ചായത്തംഗം കൃഷ്ണകുമാർ,കിഴക്കൻമുത്തൂർ സഹകരണ ബാങ്ക് പ്രസിഡന്റ് പി.എസ് ലാലൻ,ബിന്ദു വേലായുധൻ,എം.എൻ ശിവൻകുട്ടി എന്നിവർ പ്രസംഗിച്ചു.റോഡ് യാഥാർത്ഥ്യമാകുന്നതോടെ ഇരു പ്രദേശങ്ങളിലുമായുള്ള ജനങ്ങളുടെ പതിറ്റാണ്ടുകളായി നീണ്ടു നിന്ന യാത്രാ ദുരിതത്തിനാണ് പരിഹാരമാർഗം തെളിയുന്നത്. തോട്ടായിക്കടവിലാണ് പുതിയ പാലം നിർമിക്കുന്നത്. മാത്യുടി.തോമസ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തിയുള്ള 40 ലക്ഷം രൂപയും നഗരസഭാ ഫണ്ടിൽ നിന്നുള്ള 20 ലക്ഷം രൂപയും വിനിയോഗിച്ചാണ് നിർമാണം. നിർമാണം പൂർത്തിയാകുന്നതോടെ എം സി റോഡിലെ തിരക്ക് ഒഴിവാക്കി ചങ്ങനാശേരി , കോട്ടയം ഭാഗത്തേക്കുള്ള റോഡിലേക്ക് വാഹന യാത്രികർക്ക് വേഗത്തിൽ പ്രവേശിക്കാൻ സാധിക്കും.

-എം.എൽ.എയുടെ ആസ്ഥി വികസന ഫണ്ടിൽ നിന്നും 40 ലക്ഷം

-നഗരസഭാ ഫണ്ടിൽ നിന്ന് 20 ലക്ഷം