 
കോന്നി: മെഡിക്കൽ കോളേജ് റോഡിലെ ട്രാൻസ്‌ഫോമർ അപകട ഭീഷണി ഉയർത്തുന്നു. സെൻട്രൽ ജംഗ്ഷനിലെ നാല് റോഡുകൾ സംഗമിക്കുന്നിടത്തുനിന്നുമാണ് പോസ്റ്റോഫീസ് റോഡിൽ കടന്ന് തണ്ണിത്തോട്, തേക്കുതോട്, കുമ്മണ്ണൂർ, വെട്ടൂർ വഴി കുമ്പഴ പത്തനംതിട്ടയിലേക്കും, മെഡിക്കൽ കോളേജിലേക്കും പോകുന്നത്. ഇവിടെ റോഡ് വശത്തായി പതിറ്റാണ്ടുകളായി മാറി സ്ഥാപിക്കപ്പെടുന്ന ട്രാൻസ്‌ഫോമറുകൾക്ക് യാതൊരു സംരക്ഷണ കവചങ്ങളുമില്ല. ഏറെ അപകടങ്ങൾക്ക് ഇട വരുത്തുന്നതാണ് നിലവിലെ സ്ഥിതി. ഈ റോഡിലൂടെ ഇരുഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടാൻ സാദ്ധ്യത ഏറെയാണ്. അടിയന്തരമായി അപകടം ഒഴിവാക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്ന് പൊതുപ്രവർത്തകനായ എം.എ.ബഷീർ ആവശ്യപ്പെട്ടു.