തിരുവല്ല: ചിറപ്പാട് പുതിയ പാലത്തിന്റെ നിർമാണോദ്ഘാടനം നടത്തി. അപകടാവസ്ഥയിൽ നിലനിന്നിരുന്ന പതിറ്റാണ്ടുകളുടെ കാലപ്പഴക്കമുള്ള പാലമാണ് പൊളിച്ചു പണിയുന്നത്. പാലത്തിന്റെ നിർമ്മാണോദ്ഘാടനം മാത്യു ടി.തോമസ് എം.എൽ.എ നിർവഹിച്ചു. നഗരസഭാ ചെയർമാൻ ആർ.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നിർവിണാനന്ദ, നഗരസഭ കൗൺസിലറന്മാരായ നാൻസി, സതീഷ് വിജയൻ, മൈനർ ഇറിഗേഷൻ വകുപ്പ് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ അനിത, ജോസ് പഴയിടം, രാധാകൃഷ്ണൻ പേരങ്ങാട്ട്, കോശി എന്നിവർ പ്രസംഗിച്ചു. മണിമലയാറിന്റെ കൈവഴിയായ കദളിമംഗലം ആറിന് കുറുകെ തുകലശേരി വെളിയംകടവിൽ അരനൂറ്റാണ്ട് മുമ്പ് നിർമിച്ച പാലമാണ് പുനർ നിർമ്മിക്കുന്നത്. മാത്യു ടി തോമസ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 35 ലക്ഷം രൂപ വിനിയോഗിച്ച് ആറു മീറ്റർ വീതിയിലും 11 മീറ്റർ നീളത്തിലുമായാണ് പാലം നിർമ്മിക്കുന്നത്.