ചെങ്ങന്നൂർ: കേന്ദ്രസർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച് പാസാക്കിയ കർഷക വിരുദ്ധമായ കാർഷിക ബില്ലിൽ പ്രതിക്ഷേധിച്ച് ചെങ്ങന്നൂർ ഹെഡ് പോസ്റ്റ് ഓഫീസിനു മുമ്പിൽ കേരള കോൺഗ്രസ് (എം) നിയോജക മണ്ഡലം കമ്മിറ്റി കർഷക വഞ്ചനാദിനം ആചരിച്ചു. പാർട്ടി സ്റ്റിയറിംഗ് കമ്മിറ്റി അംഗം ജൂണി കുതിരവട്ടം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ഡോ.ഷിബു ഉമ്മൻ അദ്ധ്യക്ഷത വഹിച്ച യോഗം ചാക്കോ കൈയ്യത്ര, ചെറിയാൻ കുതിരവട്ടം, ജിജി എബ്രഹാം,അനിയൻ കോളൂത്ര, ഐസക് ആറ്റിപറമ്പിൽ, എം.സി മാത്യു,പ്രൊഫ.അജിത്ത് വർഗീസ്,ജോസ് പൂവനേത്ത്, മോൻസി മൂലയിൽ,എബ്രഹാം നമ്പൂരേത്ത്,സജി മണ്ണാരേത്ത്,ജോൺ മത്തായി,പരമേശ്വരൻ,മോൻസി കുതിരവട്ടം എന്നിവർ പ്രസംഗിച്ചു.