ചെങ്ങന്നൂർ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ ആശുപത്രിയുടെ സഹകരണത്തോടെ ഇന്ന് ശാസ്താംപുറം ചന്തയിൽ 150 പേർക്കുള്ള സൗജന്യ ആന്റിജൻ ടെസ്റ്റ് നടത്തുമെന്ന് നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ അറിയിച്ചു.രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയാണ് പരിശോധനാ സമയം. രോഗവ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ രോഗികളുമായി സമ്പർക്കമുള്ളവർ ടെസ്റ്റിന് വിധേയരാകണമെന്ന് നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ അഭ്യർത്ഥിച്ചു.